Sunday, 22 July 2012

" ഒളിച്ചോടിയ കുട്ടി "


   ഒളിച്ചോടിയ കുട്ടി "
എങ്ങനെയെങ്കിലും  ഉടനെ  നാടുവിട്ടു പോകണം എന്ന ചിന്തയോടെയാണ്  അവന്‍ - തോമസ്കുട്ടി  സ്കൂള്‍  കഴിഞ്ഞു  വീട്ടില്‍  എത്തിയത് .കാരണം  അവന്‍ ചെയ്ത തെറ്റിന്റെ  ത്രീവ്രത  അവനെ  വല്ലാതെ  അലട്ടിയിരുന്നു .നാളെ  സ്കൂളില്‍  അപ്പച്ചനെയോ  , അമ്മച്ചിയോ  കൂട്ടാതെ  പോകാനും  പറ്റില്ല . അപ്പച്ചന്റെ  അടുത്ത്  സ്കൂളില്‍  വരുവാന്‍  പറഞ്ഞാല്‍ തന്നെ തല്ലികൊന്നത് തന്നെ ...അമ്മച്ചിയോട്‌ പറഞ്ഞാല്‍  അമ്മച്ചി  അപ്പച്ചനോട്  പറയും ..അതുകൊണ്ട്  രണ്ടു പേരോട്  പറയാതെ  ദൂരെ  ഏതെങ്കിലും  ഒരു  നാട്ടിലേക്കു  പോകാം .തന്റെ കുടുക്കയില്‍  അത്ര മോശമല്ലാത്ത  ഒരു തുകയുണ്ട് ..അതുകൊണ്ട് എന്തെകിലും  ഒരു  ജോലി കണ്ടു പിടിക്കുന്നതുവരെ  തല്‍കാലം  ജീവിക്കാം  എന്നവന്‍  മനസ്സില്‍ ഓര്‍ത്തു .വൈകിട്ട്  സ്കൂള്‍ കഴിഞ്ഞു എത്തിയ  തോമസ്കുട്ടി പതിവിലും  വ്യതസ്തമായി  അന്ന്  അമ്മയെ  വീട്ടുജോലികളില്‍  സഹായിച്ചു .സന്ധ്യ പ്രാര്‍ത്ഥനയിലും  ഒക്കെ  അവന്‍  വളരെ  സജീവമായി  പങ്കെടുത്തു .അത്താഴം  കഴിച്ചു  പഠിക്കാന്‍  എന്ന വ്യാജേനെ  അവന്‍  പുസ്തക മായി ഇരുന്നു . അമ്മച്ചി  അടുകളയില്‍  പിറ്റെന്നെക്കുള്ള  ഒരുക്കത്തിലാണ് ...അപ്പച്ചന്‍ ഇതുവരെ  ഉറങ്ങിയിടില്ല ..കുടുക്കയിലെ പണമെല്ലാം  അവന്‍ ഒരു പേഴ്സ് ലാകി വച്ചിട്ടുണ്ട് ...അത്യാവശ്യം  വേണ്ട ഉടുപ്പുകള്‍  ഒരു കൂടിലാക്കി തലയണയുടെ  അടിയില്‍  വച്ചിട്ടുണ്ട് ...അപ്പച്ചനും  അമ്മച്ചിയും ഉറങ്ങിയിട്ട് വേണം തനിക്കു  ഇനി  പുറത്തിറങ്ങാന്‍.   ....തന്റെ  പത്താം ക്ലാസ്സിലെ  പാടപുസ്തങ്ങള്‍  മറിച്ചുനോക്കുമ്പോള്‍  അവനു  കുരുവിള സാറിനോട്  വലിയ  വെറുപ്പ്‌ തോന്നി ...സര്‍ ഒരുത്തന്‍  കാരണമല്ലേ ..തനിക്കു  നാട്  വിടേണ്ട  തീരുമാനം  എടുകേണ്ടി  വന്നത് ? സര്‍  ടെസ്റ്റ്‌ പേപ്പര്‍  എക്സാം  നടത്തിയപ്പോള്‍  ഒന്ന്  കോപ്പി അടിച്ചതിനു  ..ഇങ്ങനെ ചെയ്യേണ്ട  വല്യ  കാര്യവും  ഉണ്ടോ ? സാറിന്  വേണമെങ്കില്‍  രണ്ടോ,മൂന്നോ , തല്ലു  തരാന്‍  പാടില്ലര്ന്നോ? അതിനു പകരം  എന്തിനാ  അപ്പച്ചനെ  വിളിച്ചോണ്ട് വരുവാന്‍ പറഞ്ഞത് ... അതുകൊണ്ടാ  ഇന്നിപ്പോള്‍    താന്‍  നാട്  വിട്ടുപോകുന്നത്  .....! ഒരു കത്ത്  എഴുതി  വച്ചിട്ട്  പോകാം ...ഇല്ലെങ്കില്‍  വീട്ടുകാര്‍  വിഷമിചാലോ ..? അപ്പച്ചന്  താന്‍ മരിച്ചുപോയാല്‍ പോലും  ഒരു സങ്കടവും കാണില്ല ...കാരണം  അപ്പച്ചന്  ഒരു സ്നേഹവുമില്ല ...പക്ഷെ  അമ്മച്ചി   തന്നെ  കണ്ടില്ലെങ്കില്‍  വിഷമിച്ചത്  തന്നെ ...! അവന്‍ ഒരു കത്ത്  എഴുതി  ബൂക്കിനുള്ളി      വച്ചു.   അപ്പച്ചനും  അമ്മയും  ഉറങ്ങുന്നത്  കാത്തു അവന്‍  ഇരുന്നു . സമയം ഏതാണ്ട് 11  മണിയായി ..അപ്പച്ചന്റെ  കൂര്‍കംവലിയുടെ  ശബ്ദം  കേട്ടുതുടങ്ങി ...അവനു പോകാനുള്ള  സമയം  ഏതാണ്ട്  സമീപിച്ചിരിക്കുന്നു  എന്നവന്‍  മനസ്സിലാക്കി .
 
തോമസ്കുട്ടി  അധികം  ശബ്ദമുണ്ടാക്കാതെ  പുറത്തിറങ്ങി ..കുറച്ചു സമയം  മുറ്റത്തു കാത്തു നിന്നതിനു ശേഷം  വാതിലുകള്‍  അടച്ചു ...എന്നിട്ട്  നേരിയ  നിലാവിലൂടെ  ബസ്‌ സ്റ്റോപ്പ്‌  ലക്ഷ്യമാക്കി  മുന്നോട്ടു  നീങ്ങി ...പള്ളിയുടെ  സമീപത്താണ്  ബസ്‌ സ്റ്റോപ്പ്‌ ...പുലര്‍ച്ചെ  4 .30  നാണു ആദ്യത്തെ  ബസ്‌ .അതിനു പോയാല്‍  റെയില്‍വേ  സ്റ്റേഷനില്‍  ഇറങ്ങാം ...അവിടെനിന്നും  ഏതെങ്കിലും  ഒരു തീവണ്ടിയില്‍  കയറി  പോകാം ...നടകുന്നതിനിടയില്‍  അവന്‍  മനസ്സിലോര്‍ത്തു  ..ഇരുട്ടിലൂടെ  നടക്കുമ്പോഴും  അവനു പേടിയൊന്നും  തോന്നിയില്ല . നടന്നു നടന്നു  അവന്‍  ബസ്‌ സ്റ്റോപ്പ്‌ ല് എത്തിച്ചേര്‍ന്നു ...ഇനി  ഒത്തിരി നേരം കഴിഞ്ഞാലെ  ബസ്‌  വരുകയുള്ളു .... അതുകൊണ്ട്  ബസ്‌ വരുന്നത്  വരെ  പള്ളിയുടെ ഗ്രൗണ്ടില്‍  ഇരിക്കാം  എന്നവന്‍ ഓര്‍ത്തു .പള്ളിയുടെ ഗ്രൗണ്ടില്‍  പ്രവേശിച്ച  അവന്‍  വെറുതെ ഒന്ന് അവിടെയുള്ള  അന്തോനിസു  പുണ്യവാന്റെ  പ്രതിമയിലേക്ക്  നോക്കി ..".പുണ്യാള ഞാന്‍  പോകുകയാണ്  എന്റെ  അമ്മച്ചിയെ  നോക്കികൊളനമേ   "      ഇനി അമ്മച്ചിയുടെ  കാര്യം  പുണ്യാളന്‍  നോക്കികൊള്ളും  എന്നോര്ത്തവന്‍   സമാധാനപെട്ടു .തോമസ്കുട്ടി  അവിടെയുള്ള ഒരു മരത്തിന്റെ  ചുവട്ടില്‍ ഇരുന്നു . അവന്‍  അവിടെയിരുന്നു  അറിയാണ്ട്  ഉറങ്ങിപോയി ...
 
എന്തോ  ശബ്ദം കേട്ടാണ്  അവന്‍  ഞെട്ടി  ഉണര്‍ന്നത് ..ദൈവമേ ബസ്‌ പോയി  കാണുമോ  ആവൊ ? അവന്‍  പുണ്യാളന്റെ  അടുത്തുപോയി  ആ  വെളിച്ചത്തില്‍  സമയം  നോക്കി ...ഭാഗ്യം  4 മണിയെ  ആയുള്ളൂ ...         പുണ്യാളനോട്  യാത്ര പറഞ്ഞു  ബസ്‌ സ്റ്റോപ്പ്‌ ലേക്ക്  അവന്‍  ഇറങ്ങി  നിന്നൂ ..ഇനി  ഏകദേശം  5 മിനിട്ടുകൂടി  കഴിഞ്ഞാല്‍  ബസ്‌ വരും  .അകലെ നിന്നും  ആരോ  നടന്നു വരുന്ന  ശബ്ദം ....ആ കാലൊച്ചകള്‍  അടുത്ത്  വന്നെകൊണ്ടിരുന്നു ...ഒടുവില്‍  റോഡ്‌  ക്രോസ്  ചെയ്തു  ഒരാള്‍  ബസ്‌  സ്റ്റോപ്പ്‌ ല്  എത്തി . ബസ്‌ സ്റ്റോപ്പ്‌ ല്  മറ്റൊരാള്‍ കൂടി  വന്നപ്പോള്‍ അവനു  പരിഭ്രമായി ..ബസ്‌ സ്റ്റോപ്പ്‌ ലെ  പുതിയ  യാത്രകാരനെ  കണ്ടു  അവന്‍ ഞെട്ടി ... അവിചാരിതമായി  തിരിഞ്ഞു  നോക്കിയാ  ആഗതനും അവനെ  കണ്ടു  ഞെട്ടി ..    ആ ആഗതന്‍  മറ്റാരുമല്ലായിരുന്നു  കുരുവിള സര്‍  ആയിരുന്നു .ഇരുവരും  എന്തൊക്കെയോ  സംസാരിച്ചു...തോമസ്കുട്ട്യുടെ  മിഴികള്‍  നിറഞ്ഞൊഴുകി ...അവര്‍  2 പേരും  പുലര്‍ച്ചെയുള്ള  ബസ്‌ ന്  യാത്ര  പോയില്ല .കുരുവിള സര്‍  അവനെയും  കൂട്ടി   അവന്റെ  വീട്ടിലേക്കു പുറപെട്ടു ...വീട്ടിലേക്കുള്ള  തിരിച്ചുള്ള യാത്രയില്‍  തോമസ്കുട്ട്യുടെ  പ്രാര്‍ത്ഥന  മുഴുവനും  വീട്ടില്‍ ആരും  ഉണര്ന്നിരിക്കല്ലേ  എന്നതായിരുന്നു ...അവന്റെ  ആ പ്രാര്‍ത്ഥന  ദൈവം  കേട്ടു...അവന്‍  പതിയെ  വാതില്‍ തുറന്നു  അകത്തു കയറി . അവന്‍  വീട്ടില്‍  കയറി  എന്ന്  ഉറപ്പാക്കിയതിനു  ശേഷം  സര്‍  വീണ്ടും  ബസ്‌  സ്റ്റോപ്പ്‌ ലേക്ക്  നടന്നു ....സാറിന്  അന്ന് തുടങ്ങി  തോമസ്കുട്ടിയില്‍   വലിയ ഒരു  പ്രതീക്ഷയായി   ...അവന്റെ  തുടര്നുള്ള  ജീവിതം  അത്  തെളിയിച്ചുകൊണ്ടിരുന്നു.!
  •  
  •        NB  ഇത്  വെറുമൊരു  സാങ്കല്പിക  കഥയാണ് ...ഇതിലെ  കഥാപാത്രങ്ങളായി  ആര്കെങ്കിലും  സാമ്യം തോന്നിയാല്‍  അത്  തികച്ചും  യാദ്രിശികം മാത്രം . .